THE LEADER
വർത്തമാന കാലഘട്ടത്തിൽ നാടിനു വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ചില അധികാരമോഹികളുടെ ഇരകളാകേണ്ടി വരുന്നതിന്റെ കഥ പറയുകയാണു ദി ലീഡർ. സംഘർഷങ്ങൾക്കിടയിൽപെട്ടുപോവുന്ന പൗരജീവിതത്തിന്റെ അരക്ഷിതാവസ്ഥയാണ് മുഖ്യപ്രമേയം. അധികാരത്തിനു വേണ്ടി കൊലപാതക രാഷ്ട്രീയത്തിന് കുടപിടിക്കുന്നവർ തന്നെ രാജ്യസ്നേഹവും പ്രസംഗിക്കുന്നതിലൂടെ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രം ഒരുപാട് ചിന്തകൾ പ്രേക്ഷകർക്ക് നൽകുന്നു .
പ്രദോഷ് പുത്തൻപുരയിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം നിർമ്മിച്ചത് റിയാസ് ഇ.പി. യും അനീഷ് പുത്തലത്തും ചേർന്നാണ് . ഛായാഗ്രഹണം വിജേഷ് കുട്ടിപ്പറമ്പിൽ സഹസംവിധാനം സജിത്ത് കെ. പാട്ടയം.
കൊളച്ചേരി ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയയുടെ ചതിക്കുഴികൾ പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം ഉജാലൻ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്ന തെയ്യക്കോലമായ ചാത്തമ്പള്ളി കണ്ടന്റെ ചരിത്രം പറയുന്ന 'ചാത്തമ്പള്ളി വിഷകണ്ടൻ' ഡോക്യൂഫിക്ഷനും നിരവധിയിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായ ദി ലീഡർ സംശുദ്ധ രാഷ്ട്രീയത്തിന്റെയും കപട രാഷ്ട്രീയത്തിന്റെയും മുഖം തുറന്നു കാട്ടുന്നു. കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം “ദി ലീഡർ’ കേരള ഭരണപരിഷ്കാര കമ്മിറ്റി ചെയർമാനായ ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് .
WRITTEN AND DIRECTION - PRADOSH PUTHAN PURAYIL
PRODUCERS - RIYAS.E.P & ANEESH PUTHALATH
CAMERA - VIJESH KUTTIPARAMBIL
DURATION - 11 MINUTE
LANGUAGE - MALYALAM
GENRE- SOCIAL
MUSIC- GANGA DAS , JANANI STUDIO
EDIT - VINEESH KEEZHARA