ORU JATHI PRANAYAM
ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ഗുരുദാസൻ എന്ന് പേരായ നായകൻ. അവൻ കച്ചവടം നടത്തുന്നത് ഒരു ബന്ധുവായ ചേട്ടന്റെ കൂടെ ആണ്. ഒരു ദിവസം അവൻ ഒരു വലിയ ഹൗസിങ് കോളനിയിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടിയെ കാണുന്നു ഇഷ്ട്ടപെടുന്നു എന്നാൽ അവന്റെ ചേട്ടൻ അത് വിളക്കുന്നുണ്ട് കാരണം ജാതിയും മതവും പണവും എല്ലാം നോക്കി മാത്രമേ ഇവിടെ പ്രണയിക്കാൻ വരെ പാടുകയുള്ളൂ. എന്നാൽ ഗുരുദാസൻ അത് അവഗണിച്ചു കൊണ്ട് അവളെ പിന്തുടരുന്നത് നിർത്തുന്നില്ല. ഒരു ദിവസം ഇവനും അവളും തമ്മിൽ ഉള്ള സൗഹൃദം നായികയുടെ ചേട്ടൻ കാണുകയും അവനെ അതിക്രൂരമായി തന്നെ അടിക്കുകയും ചെയുന്നു ഇത് കണ്ട് വരുന്ന അധികാരിയായ member അത് തടയുന്നുണ്ട് എങ്കിലും കോളനി നിവാസിയായ ദളിതൻ ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ നോക്കിയതിന്റെ പൊതുവികാരപരമായ അമർഷം വീണ്ടും അവനെയും ചേട്ടനെയും വീണ്ടും തല്ലാൻ member അനുവാദം കൊടുക്കുന്നു.